News One Thrissur
Updates

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കയ്പമംഗലം : യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലപ്പാട് മുരിയാംതോട് സ്വദേശി കണ്ണാംകിലത്ത് വീട്ടിൽ റഷീദ് (47) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ കയ്പമംഗലം ചൂലൂർ സ്വദേശി മൊഡേനിപറമ്പിൽ വീട്ടിൽ സൗഫിർ സുഹൃത്തിന്റെ പേരിൽ ലോൺ എടുത്ത് വാങ്ങി നൽകിയ മഹീന്ദ്ര പിക്കപ്പ് വാഹനത്തിന്റെ ലോൺ അടയ്ക്കാത്തത് സൗഫിർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ ചൂലുർ ചെറുമുളങ്ങാട്ട് തയ്യിൽ അമ്പലത്തിന് മുൻവശം വെച്ച് സൗഫിറിനെ വടിവാൾ കെണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. റഷീദ് മതിലകം വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രക്കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, ജി എ എസ് ഐ ജോബി പോൾ, ജി എസ് സി പി ഒ മാരായ ജ്യോതിഷ്, ദിനേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Sudheer K

ആശുപത്രിയിൽ ബഹളം: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Sudheer K

വേലായുധൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!