തൃശൂർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. തൃശൂർ കാളത്തോട് 164 നമ്പർ ബുത്തിൽ ചുവരെഴുതിയാണ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായത്.
ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി തൃശ്ശൂരിൽ എത്തിയ നിതിൻ നബീന് ആവേശോജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. തുടർന്ന്
തൃശ്ശൂർ കാളത്തോട് 164 നമ്പർ ബൂത്തിൽ ചുവരെഴുതി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് നിതിൻ നബീൻ
തുടക്കം കുറിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിൽ വിപ്ലവകരമായിട്ടുള്ള വിജയം നേടിയ തൃശൂർ ജില്ലയിൽ നിന്നാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. തൃശ്ശൂരിൽ തുടങ്ങിയ രാഷ്ട്രീയ മാറ്റം സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന തിരഞ്ഞെടുപ്പാണ് നിയമസഭയിലേക്ക് നടക്കാൻ പോകുന്നതെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി എ സ് സുരേഷ്, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, അഡ്വ. ജയ സൂര്യൻ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, പി കെ ബാബു, ജില്ലാ ഭാരവാഹികളായ സുധീഷ് മേനോത്തുപറമ്പിൽ, വിജയൻ മേപ്രത്, ഡോ. വി ആതിര, കൗൺസിലർ മുംതാസ് താഹ, അബിൻസ്, വിബിൻ ഐനിക്കുന്നത്, സുരേന്ദ്രൻ ഐനിക്കുന്നത്, മനു പള്ളത്,ദിനേഷ്‌കുമാർ കരിപ്പേരിൽ ബൂത്ത് പ്രസിഡന്റ് കണ്ണൻ ടി കെ
ഏരിയാ പ്രസിഡന്റ് അശ്വനി അജയൻ
എന്നിവർ നേതൃത്വം നൽകി
previous post
