News One Thrissur
Updates

തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കയ്‌പമംഗലം: പുന്നക്കച്ചാൽ ബീച്ചിൽ കള്ള് ചെത്താനായി തെങ്ങിനു മുകളിൽ കയറി ഇറങ്ങാൻ കഴിയാതെ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി മാഞ്ചാക്കൽ രവിയാണ് തെങ്ങിനുമുകളിൽ കുടുങ്ങിയത്. എട്ട് മണിയോടെ എത്തിയ ഇരിഞ്ഞാലക്കുട ഫയർഫോഴ്സ് ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് രവിയെ താഴെ ഇറക്കിയത്. സംഭവമറിഞ്ഞ് കയ്‌പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു. രവിയെ ചെന്ത്രാപ്പിനി അൽ ഇക്ബാൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Sudheer K

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാലക്ക് തിരി തെളിഞ്ഞു.

Sudheer K

വാടാനപ്പള്ളി പോലീസിൻ്റെ സമയോചിത ഇടപെടൽ; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചു

Sudheer K

Leave a Comment

error: Content is protected !!