കണ്ടശ്ശാംകടവ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മണലൂർ ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ നവീകരിച്ച കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉദ്ഘാടനവും നടത്തി. മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. ഭദ്രം പ്ലസ് ചികിത്സാ സഹായ വിതരണം വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രൻ നിർവഹിച്ചു. വി കെയർ ഇൻഷുറൻസ് പദ്ധതി സഹായ വിതരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ നിർവഹിച്ചു. വ്യാപാരി പ്രസിഡന്റ് ജോയ്മോൻ പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ്.പി.ചാക്കോ, കെ.വി. വിനോദൻ, ടി.ഡി.ജോവി, പ്രവീൺ ജിത്ത്, മിനി അനിൽകുമാർ, കവിത രാമചന്ദ്രൻ, വി.വി. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഭുവനൻ പ്രതിഷ്ഠ.
