News One Thrissur
Updates

ജനകീയ വിഷയങ്ങൾ കേട്ടറിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ്ദ വികസന സംവാദത്തിന് തുടക്കം.

പെരിങ്ങോട്ടുകര: പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾക്ക് കേന്ദ്ര മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ വേദിയൊരുക്കുന്ന കലുങ്ക് സൗഹൃദ വികസന സംവാദത്തിന് തുടക്കം. കേന്ദ്ര സഹ മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നേരിട്ട് പങ്കെടുക്കുന്ന സംവാദമാണ് ചാഴൂർ പഞ്ചായത്തിലെ പുള്ളിലും താന്ന്യം പഞ്ചായത്തിലെ ചെമ്മാപ്പിള്ളിയിലും നടന്നത്. വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ വികസന സംവാദത്തിൽ ചർച്ചയായി.

പുള്ളിൽ. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക വിഷയവും കുടിവെള്ള പ്രശ്നങ്ങളും കേന്ദ്ര മന്ത്രിക്ക് മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചു. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായുള്ള ഇടപെടൽ ഉണ്ടാകുമെന്നും ജനങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

ചെമ്മാപ്പിള്ളിയിൽ നടന്ന രണ്ടാമത്തെ സൗഹൃദ സംവാദ സദസ്സിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടത് സംവിധായകൻ സത്യൻ അന്തിക്കാട്. ജാതിമത പക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടേയും എംപിയാണെന്നും

സത്യൻ അന്തിക്കാട് പറഞ്ഞു. ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ, ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, ബിജെപി എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ്, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്,, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, പി കെ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

താന്ന്യം പഞ്ചായത്തിലെ മൂന്നിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി.

Sudheer K

നാട്ടികയിൽ വ്യാപാരിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു

Sudheer K

എടക്കളത്തൂർ ബസ് സർവ്വിസ് മാനേജർ സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!