News One Thrissur
Updates

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്.

ചേർപ്പ്: ചൊവ്വൂരിനും പാമ്പാൻ തോടിനും മിടയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. പെരുമ്പിള്ളിശേരി മുല്ലക്കൽ വീട്ടിൽ രേഷ് (48) ഭാര്യ ലത (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രേഷിൻ്റെ പരിക്ക് ഗുരുതരമാണ്.

തൃശൂരിൽ നിന്ന് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കും തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റ് ദമ്പതികളെ തിരുവുള്ളക്കാവ് ദേവസ്വം ആംബുലൻസ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം മുണ്ടായത്. ചേർപ്പ് പോലീസ് സ്ഥലത്തെത്തി. മേൽനടപടികൾ സ്വീകരിച്ചു

Related posts

ദേശീയ പാതയിൽ ഗുഡ്സ് പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് വാർഷികം

Sudheer K

എസ്.എൻ. പുരത്ത് മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

Sudheer K

Leave a Comment

error: Content is protected !!