വാടാനപ്പള്ളി : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. ചേറ്റുവ കിഴക്കുംപുറം തേർ വീട്ടിൽ മനോജിൻ്റെ ഭാര്യ സിന്ധു (39) വിനാണ് കുത്തേറ്റത്. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെ മനോജിൻ്റെ വീട്ടിൽ വെച്ചാണ് മനോജ് സിന്ധുവിനെ കുത്തി പരിക്കേൽപ്പിച്ചത്. ഈ മാസം അഞ്ചിന് തിരുവോണ ദിവസം സന്ധ്യക്ക് മനോജും ഭാര്യ സിന്ധുവും ചേറ്റുവയിലെ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു. തുടർന്ന് സിന്ധു മകളുമായി രാത്രി ഏഴോടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപോയിരുന്നു. അതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് സിന്ധു തൻ്റെ വസ്ത്രങ്ങളെടുക്കാൻ ചേറ്റുവയിലെ ഭർതൃവീട്ടിലേക്ക് വന്നപ്പോഴാണ് വക്കേറ്റത്തെ തുടർന്ന് ഭർത്താവ് മനോജ് സിന്ധുവിനെ ആക്രമിച്ചത്. കത്തിയെടുത്ത് പുറത്താണ് കുത്തി പരിക്കേൽപ്പിച്ചത്. കുത്തേറ്റ് സിന്ധു നിലവിളിച്ചതോടെ ആളുകൾ ഓടികൂടിയതോടെ മനോജ് രക്ഷപ്പെട്ടു. പരിക്ക് ഗുരുതരമല്ല. വാടാനപ്പള്ളി പൊലീസ് കേസെടുത്തു
next post
