News One Thrissur
Updates

മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ഒരു ലക്ഷം കൈമാറി.

പുത്തൻപീടിക സ്വദേശി വാഴപ്പുള്ളി പറമ്പിൽ അബ്ദുൾ ജലീലാണ് മരണപ്പെട്ടത്. ഒമാൻകൈരളി പ്രവർത്തകർ ഞായറാഴ്ച വീട്ടിലെത്തിയാണ് തുക കൈമാറിയത്. സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിൽ നിന്ന് ജലീലിൻ്റെ ഭാര്യ ലൈലയും മക്കളും തുക ഏറ്റു വാങ്ങി. ഒമാൻ കൈരളി ഏരിയ കമ്മിറ്റിയംഗം പി.കെ. ആൻ്റണി, ബുറൈമി എക്സിക്യുട്ടീവ് അംഗം കെ.എ വിശ്വനാഥൻ, സിപിഎം മണലൂർ ഏരിയ കമ്മിറ്റിയംഗങ്ങളായ എ.വി. ശ്രീവത്സൻ, വി.എൻ. സുർജിത്ത്, ടി.ഐ. ചാക്കൊ, ലോക്കൽ സെക്രട്ടറി കെ.വി രാജേഷ്, കെ.ആർ. രെബീഷ്, എ.കെ.അഭിലാഷ്, പി.എസ്. സുജിത്ത്.എന്നിവരും ജില്ല സെക്രട്ടറിയോടൊപ്പം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
ഒമാൻകൈരളി അംഗമായ അബ്ദുൾ ജലീൽ 20 ദിവസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒമാനിലെ ബുറൈമിയിൽ രണ്ട് വർഷമായി ടൈലറായി ജോലി ചെയ്യുകയായിരുന്നു.

Related posts

ഓൺലൈൻ സമാന്തര ലോട്ടറി: ചാഴൂർ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ.

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!