News One Thrissur
Updates

വാടാനപ്പള്ളി തിരുനാളിന് കൊടിയേറി

വാടാനപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ 128-ാം തിരുനാളിന് കൊടിയേറി. കണ്ടശ്ശാംകടവ് ഫൊറോന വികാരി ഫാ. റാഫേൽ ആക്കമറ്റത്തിൽ കൊടിയേറ്റം നിർവഹിച്ചു. വികാരി റവ.ഫാ. ഏബിൾ ചിറമ്മൽ സഹകാർമ്മികനായി. ലദീഞ്ഞ്, നൊവേന, കാഴ്ച സമർപ്പണം, വിശുദ്ധ കുർബ്ബാന എന്നിവ നടന്നു. ജനുവരി 28 വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും. ജനുവരി 29, 30, 31 തിയ്യതികളിലാണ് തിരുനാൾ. ട്രസ്റ്റിമാരായ ജോസഫ് പള്ളിക്കുന്നത്ത്, പി.ടി.ജെ. ഫ്രാൻസിസ്, കെ.എ. ഫ്രെഡി, ജനറൽ കൺവീനർ ആൻ്റണി പെരുമാടൻ എന്നിവർ നേതൃത്വം നൽകി.

Related posts

പെരിഞ്ഞനത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിനെ കാണാതായ സംഭവം: തിരച്ചിൽ വിഫലം.

Sudheer K

കുട്ടമംഗലത്ത് യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

തൃപ്രയാർ ജിംനേഷ്യത്തിലെ ലഹരി മരുന്ന് വിൽപ്പന; ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയ രണ്ട് പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!