News One Thrissur
Updates

പെരിഞ്ഞനത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിനെ കാണാതായ സംഭവം: തിരച്ചിൽ വിഫലം.

പെരിഞ്ഞനം: പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായുള്ള തിരച്ചിൽ വിഫലം.പെരിഞ്ഞനം കോവിലകം സ്വദേശിയായ പുന്നക്കത്തറ വീട്ടിൽ ബാബുരാജിൻ്റെ മകൻ അഖിൽ രാജി(18)നെ പുഴയിൽ വീണ് കാണാതായത്. ഫയർ ഫോഴ്സും സ്‌കൂബ ഡൈവേഴ്‌സും കനോലി കനാലിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവിനെ കാണാതായ പൊൻമാനിക്കുടം കടവ് മുതൽ തെക്കോട്ട് മതിലകം പൂവ്വത്തുംകടവ് പാലം വരെയാണ് തിരച്ചിൽ നടത്തിയത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നുവെന്ന് സേനാംഗങ്ങൾ പറഞ്ഞു. പൊൻമാനിക്കുടം കടവ് ഭാഗത്ത് മാത്രമേ സ്‌കൂബ ടീമിനിന് വെള്ളത്തിൽ ഇറങ്ങാനായുള്ളൂ, തിരച്ചിൽ നടത്തുന്നവർ ഒഴുക്കിൽപെടാതിരിക്കാൻ ഉപയോഗിക്കുന്ന 35 കിലോ തൂക്കം വരുന്ന വെയിറ്റ് കട്ട പുഴയിലെ ഒഴുക്കിൽ നഷ്ടപ്പെട്ടിട്ടുണ്ട്. വൈകീട്ട് മൂന്ന് മണിയോടെ നിർത്തിവെച്ച തെരച്ചിൽ ഇനി വ്യാഴാഴ്ച പുനരാരംഭിക്കും. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അഖിൽ രാജിനെ പുഴയിൽ വീണ് കാണാതായത്. ബൈക്കിൽ വരികയായിരുന്ന അഖിൽരാജ് ബൈക്ക് ഉൾപെടെ കനോലി കനാലിൽ വീഴുകയായിരുന്നു. ബൈക്ക് ചൊവ്വാഴ്ച രാത്രി തന്നെ കണ്ടെത്തിയെങ്കിലും യുവാവിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല.

Related posts

വലപ്പാട് ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഇന്ന് മുതൽ പെരിഞ്ഞനത്ത്, വിളംബര ജാഥ നടത്തി

Sudheer K

കുട്ടൻ അന്തരിച്ചു.

Sudheer K

തളിക്കുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!