News One Thrissur
Updates

പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണം: ശ്രീകോവിലിന്റെ ഉത്തരം വെപ്പ് ഫെബ്രുവരി 1ന്

പഴുവിൽ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രധാന ചടങ്ങായ
ശ്രീകോവിലിന്റെ ഉത്തരംവെപ്പ് ഫെബ്രുവരി 1ന് രാവിലെ 7.50 നും 9 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അംഗങ്ങൾ, സിനിമാ – സാംസ്കാരിക-
ആധ്യാത്മിക മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ശ്രീകോവിൽ, കൊടിമരം നമസ്ക്കാര മണ്ഡപം, ഉപദേവൻമാരുടെ ക്ഷേത്രങ്ങൾ, നടപ്പുര, ചുറ്റമ്പലം, അമ്പലക്കുളം, ദേവസ്വം ഓഫീസ്, ഊട്ടുപുര, ഗോപുരം, ചുറ്റുമതിൽ, എന്നിവയാണ് പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരിക്കപ്പെടുന്നത്. 5 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് ഒന്നരക്കോടി രൂപ ചെലവാക്കി ശ്രീകോവിൽ പുതുക്കി പണിയുന്നത് ഉത്തരംവെപ്പിന്റെ ഭാഗമായി 24 25 26 27 തിയതികളിലായി 80 ഓളം ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്ന വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം പുള്ള് കാർത്ത്യായനി ക്ഷേത്രത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം മനോജ് കുമാർ നിർവ്വഹിക്കും..
ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രം തന്ത്രി ചെറുകുന്ന്
മന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗ്യഹശാന്തി പൂജ, വാസ്തുപൂജ ഭഗവത്സേവ എന്നിവയും ഉണ്ടാകും. പഴുവം ദേവസ്വം ഓഫീസർ പി.യു നന്ദനൻ , ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് പി എ ദേവിദാസ്, സെക്രട്ടറി എം എൻ സുബ്രഹ്മണ്യൻ, മാതൃവേദി പ്രസിഡന്റ് വിജയ പ്രഭാകരൻ, വൈസ് പ്രസിഡന്റ് എ.ബി ജയപ്രകാശ് ജോയിന്റ് സെക്രട്ടറി എൻ ഐ രാധാകൃഷ്ണൻ, ഇൻഫർമേഷൻ ഓഫിസർ തുളസി മോഹനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

നിയന്ത്രണം തെറ്റിയ ലോറി മതിലിടിച്ചുതകര്‍ത്തു

Sudheer K

വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.

Sudheer K

പടിയത്തെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം വേറെ ലെവലാ…

Sudheer K

Leave a Comment

error: Content is protected !!