അരിമ്പൂർ: എറവ് സെൻ്റ് ജോസഫ്സ് ഇ.എം.എസിലെ 47-ാം വാർഷിക ആഘോഷങ്ങൾ നടത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സായ ശരത് കൃഷ്ണയും, ഗീത രാമചന്ദ്രനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ. ഡോ. റോയ് ജോസഫ് വടക്കൻ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പാൾ അംബുജാക്ഷി അമ്മ, അധ്യാപകരായ റോസ്ഫീന ടി.എൽ, ആൻസി ടി. ജോസഫ്, എൽസി എ.പി. എന്നിവർക്ക് യാത്രയയപ്പ് നൽകി. സിനി ആർട്ടിസ്റ്റ് കാതറിൻ മരിയ ജയിംസ്, അവതാരകൻ വിഷ്ണു എം.എം, അഡ്മിനിസ്ട്രേറ്റർ എം.സി. ജോസഫ്, പി.ടി.എ. പ്രസിഡൻ്റ ലൈൻജി ഡെൻ്റോ, സ്കൂൾ ലീഡർ ദേവാനന്ദൻ വി.ബി. തുടങ്ങിയവർ പങ്കെടുത്തു.
