തൃപ്രയാർ: വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ 526-ആം അമ്പ് തിരുനാളിന് കൊടിയേറി. വികാരി റവ. ഫാ. ജെൻസ് തട്ടിൽ കൊടിയേറ്റം നിർവഹിച്ചു.
ജനുവരി 21 മുതൽ 29 വരെ നവനാൾ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. 29 ന് വൈകീട്ട് 7ന് ദീപാലങ്കാരം സ്വിച്ച് ഓൺ വലപ്പാട് എസ്എച്ച്ഒ .കെ. അനിൽ കുമാർ നിർവഹിക്കും.
30 ന് രാവിലെ 6:30-ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നീ തിരുക്കർമ്മങ്ങൾക്കു ശേഷം വെഞ്ചിരിച്ച അമ്പുകൾ കുടുംബകൂട്ടായ്മ ഭാരവാഹികൾ ഏറ്റുവാങ്ങും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.
വൈകീട്ട് 6:40-ന് പകൽ അമ്പ് എഴുന്നള്ളിപ്പുകളുടെ സമാപനം
വൈകീട്ട് 6:45-ന് വെസ്പര, തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ്
രാത്രി 10:30-ന് രാത്രി അമ്പ് എഴുന്നള്ളിപ്പുകളുടെ സമാപനം.
31ന് തിരുനാൾ ദിനത്തിൽ
രാവിലെ 6:30-ന് ലദീഞ്ഞു, ദിവ്യബലി, നൊവേന, 10:30-ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. രാജു അക്കര (ഡയറക്ടർ, സെയ്ന്റ് ജോസഫ്‌സ് ഹോം, പുല്ലഴി) മുഖ്യ കാർമികത്വം വഹിക്കും,
വൈകീട്ട് 4:30-ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന വൈകീട്ട് 5:30-ന് തിരുനാൾ പ്രദക്ഷിണം
തുടർന്ന് ബാന്റ് വാദ്യം, വർണ്ണമഴ, തിരുമുറ്റമേളം
ഫെബ്രുവരി 1ന്
രാവിലെ 6:30-ന് ദിവ്യബലി
വൈകിട്ട് 5:30-ന് 525-ആം ജൂബിലി സമാപനസമ്മേളനം
തുടർന്ന് മ്യൂസിക് ഷോ
തിങ്കൾ
രാവിലെ 6:30-ന് ഇടവകയിലെ പരേതർക്കു വേണ്ടി യുള്ള ദിവ്യബലി, അന്നിദ, സെമിത്തേരിയിൽ ഒപ്പീസ് എന്നിവയുണ്ടാകും.
