News One Thrissur
Updates

തൃശൂർ നഗരത്തിൽ മധ്യവയസ്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തൃശൂർ: നഗരമധ്യത്തിൽ സബ്‌വേയ്ക്ക് സമീപം മധ്യവയസ്കനെ കൊലപെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വലക്കാവ് ചെമ്പൻ ശരത്ത് (35) ആണ് പിടിയിലായത്. മരിച്ചയാളെ തിരിച്ചറീഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശി ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 10:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വരാജ് റൗണ്ടിൽ ബാറ്റ ഷോ റൂമിനു സമീപം
സബ്‌വേയ്ക്ക് സമീപത്തുവെച്ച് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി ആളുകളെ ശല്യം ചെയ്യാറുള്ള ശരത്ത്, കൊല്ലപ്പെട്ടയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ മർദ്ദിക്കുകയുമായിരുന്നു.
മർദ്ദനമേറ്റയാൾ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നാലെ എത്തിയ ശരത്ത് ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോയി സബ്‌വേയുടെ അടിയന്തരാവശ്യത്തിനുള്ള സ്റ്റെപ്പിൽ തലയിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ വൈകിട്ട് മൂന്നു മണിയോടെ മരണമടയുകയായിരുന്നു.
ഏകദേശം 50 വയസ്സ് പ്രായം തോന്നിപ്പിക്കും. . കൂലിപ്പണിക്കായി പ്രദേശത്ത് എത്തിയതാണെന്ന് കരുതപ്പെടുന്നു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.സംഭവത്തിന് ശേഷം പ്രദേശത്ത് തന്നെ കറങ്ങിനടക്കുകയായിരുന്ന പ്രതിയെ പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രതി ശരത്ത്നി രവധി കേസുകളിൽ പ്രതിയാണ്. അടിപിടി, തല്ലിക്കേസ്, വഴിതടയൽ തുടങ്ങി അഞ്ചോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. സ്ഥിരമായി മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുള്ള ഇയാൾ പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

എ.സി.പി രാജേഷ്, എസ്.ഐ ജീസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ഈസ്റ്റ് പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

പോക്സോ കേസിൽ വാടാനപ്പള്ളി സ്വദേശിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും

Sudheer K

വീട്ടുമുറ്റത്തേക്ക് പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച കേസ്സിൽ സഹോദരങ്ങൾ പിടിയിൽ

Sudheer K

തങ്കമണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!