അന്തിക്കാട്: ഹൈസ്കൂളിന്റെ 76 -ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും രക്ഷാകർത്തൃ പൊതുയോഗവും ആഘോഷിച്ചു. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഫോട്ടോ അനാച്ഛനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു. ചടങ്ങിൽ ജില്ലാതല കലാപ്രതി ഭകൾക്കുള്ള അവാർഡ് വിതരണം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ നിർവഹിച്ചു. ജില്ലാ കായിക പ്രതിഭകൾക്കുള്ള അവാർഡ് വിതരണം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ സി. കെ. കൃഷ്ണകുമാർ നിർവഹിച്ചു. തൃശ്ശൂർ വെസ്റ്റ് എഇഒ പി.കെ. ബിന്ദു, സീരിയൽ സിനി ആർട്ടിസ്റ്റ് ബിജേഷ് അവണൂർ, വാർഡ് മെമ്പർമാരായ രാധാചന്ദ്രൻ, ശാലിനി സന്ദീപ്, അന്തിക്കാട് ബിആർസി ബിപിസി ഡോ.കെ. ഉമാദേവി, കെ.ജി.എം.സ്കൂൾ പ്രധാനധ്യാപകൻ ജോഷി.ഡി. കൊള്ളന്നൂർ, പി ടി എ പ്രസിഡൻ്റ് സജീഷ് മാധവൻ, എം.പിടിഎ പ്രസിഡൻ്റ് റെജീന നാസർ, പിടിഎ വൈസ് പ്രസിഡൻ്റ് എൻ.ടി.ഷജിൽ, എം പിടിഎ വൈസ് പ്രസിഡൻ്റ് ഫെബീന ലത്തീഫ്, ബിന്ദു, സ്കൂൾ ലീഡർ സി.ടി.എസ്.വൈഗ ഹെഡ്മാസ്റ്റർ ഇൻ.ചാർജ് വിനോദ്, എസ്.ആർ.ജി.കൺവീനർ എൻ.ആർ. പ്രിജി, ജനറൽ കൺവീനർ എം.ആർ.രജിത എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ്റ്റ് വി.ആർ. ഷില്ലി, സാജി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ ഫോർ മത്സരാർത്ഥി ശ്രിയ ശ്രീകാന്തിൻ്റെ ഗാനാലാപനത്തോടു കൂടി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. സാന്ത്വനം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു കൈത്താങ്ങായി ഉണ്ണി പീടികയും ഉണ്ടായിരുന്നു.
