News One Thrissur
Updates

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം: പെരിഞ്ഞനം സ്വദേശി അറസ്റ്റിൽ

​മതിലകം : സ്കൂൾ വിട്ട് സഹപാഠികളോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസുള്ള വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കൊറ്റംകുളങ്ങര സ്വദേശി കുടിലിങ്ങൾ വീട്ടിൽ സുധൻ (65) ആണ് പിടിയിലായത്.

​ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ സമയം കഴിഞ്ഞ് മറ്റ് പെൺകുട്ടികളോടൊപ്പം ബസിൽ പോവുകയായിരുന്ന അതിജീവിതകൾക്ക് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഡി.വൈ.എസ്.പി പ്രമോദ്, എസ് എച്ച് ഒ രജീഷ്, എ എസ് ഐ മാരായ പ്രജീഷ്, ഷിജു, വഹാബ്, ജി എസ് സി പി ഒ മാരായ ഗോപകുമാർ, ജമാൽ, സി പി ഒ മാരായ രാഗിൻ, ദിവ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വലപ്പാട് യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് മൊബൈലും പണവും കവർന്നയാൾ അറസ്റ്റിൽ

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശ്വാസ പരിശീലനദിനം ആഘോഷിച്ചു

Sudheer K

മൂന്നുപീടികയിൽ ജ്വല്ലറിയുടെ ചുമർ കുത്തി തുറന്ന് മോഷണം; നഷ്ടപ്പെട്ടത് വെള്ളി ആഭരണങ്ങൾ

Sudheer K

Leave a Comment

error: Content is protected !!