News One Thrissur
Updates

കയ്പമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിയുട ഖബറടക്കം ഇന്ന്

കയ്പമംഗലം: കയ്പമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിയുട ഖബറടക്കം ഇന്ന്. വഞ്ചിപ്പുര ബീച്ചില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അമീര്‍അലി (17) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ആയിരുന്നു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാര്‍കുഴി സുബീറിന്റെ മകനാണ്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വഞ്ചിപ്പുര കടപ്പുറത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ സ്‌കൂളിലെക്ക് പോയ കുട്ടി സ്‌കൂളില്‍ ഹാജരായിരുന്നില്ല. കാണാതായതിനെ തുടര്‍ന്ന് വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാനായി രക്ഷിതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയ സമയത്താണ് കുട്ടിയുടെ മരണ വിവരമെത്തുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ഇന്ന് നടക്കും. മാതാവ്: ഷിബിന.

Related posts

സെയ്തുമുഹമ്മദ് അന്തരിച്ചു.

Sudheer K

പേരാമംഗലത്ത് വൃദ്ധയുടെ മാല കവർന്ന സ്ത്രീക്കായി തിരച്ചിൽ; സിസിടിവി ദൃശ്യം പുറത്തു വിട്ടു.

Sudheer K

ആക്ട്സിന്റെ തൃപ്രയാർ ഏകാദശി സ്റ്റാൾ തുറന്നു.

Sudheer K

Leave a Comment

error: Content is protected !!