News One Thrissur
Updates

ചേറ്റുവ പുഴയിൽ അനധികൃത ബോട്ട് സർവീസ്; 65,000 രൂപ പിഴ ചുമത്തി.

ചേറ്റുവ: പുഴയിൽ അനധികൃത ബോട്ട് സർവീസ് നടത്തിയ ബ്ലോട്ട് തുറമുഖ വകുപ്പ് പിടികൂടി. 65,000 രൂപ പിഴ ചുമത്തി. കർണാടക സ്വദേശി കെ.കെ നാരായണ ദാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിക്കാരൻ എന്ന ബോട്ടാണ് പിടികൂടിയത്. കൊടുങ്ങല്ലൂർ പോർട്ട്‌ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അധികൃത ബോട്ട് സർവീസ് കണ്ടെത്തിയത്. ചേറ്റുവ പുഴയിൽ സഞ്ചാരികളുമായി യാത്ര നടത്തുന്ന ബോട്ടിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഇതിനെ തുടർന്ന് ബോട്ടുടമക്ക് നോട്ടീസ് നൽകുകയും 65,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി.

Related posts

എങ്ങണ്ടിയൂർ സുബ്രഹ്മണ്യ ശാസ്താമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ ആറാട്ട് മഹോത്സവം ആഘോഷിച്ചു.

Sudheer K

കയ്പമംഗലം പനമ്പിക്കുന്നിൽ പെട്ടിഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്

Sudheer K

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!