News One Thrissur
Updates

ചൊവ്വൂരിൽ പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.

ചേർപ്പ്: പിതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.ചൊവ്വൂര് പെരുവനം സംസ്കൃത സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാതൃഭൂമി തൃശ്ശൂർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ചക്കാലക്കൽ അരുൺ കുമാറിൻ്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ചെറുവത്തേരി സ്വദേശിയായ അരുൺകുമാർ ചെറുവത്തേരി പത്താമുദയം കാവടി കണ്ട് മടങ്ങവേ വ്യാഴാഴ്ച ഉച്ചയ്ക്ക് ചൊവ്വൂർ കപ്പേളയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അരുൺ കുമാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ: മാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് മുൻഗണന.

Sudheer K

ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വനിത വ്യവസായ കേന്ദ്രത്തിൽ: കോൺഗ്രസ് അവിണിശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

Sudheer K

വാസു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!