News One Thrissur
Updates

ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വനിത വ്യവസായ കേന്ദ്രത്തിൽ: കോൺഗ്രസ് അവിണിശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

അവിണിശ്ശേരി : പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കോൺഗ്രസ് വനിതകളുടെ ശാക്തീകരണത്തിനായി നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിൽ കൊണ്ടു നിക്ഷേപിച്ച് പ്രദേശത്തെ ഒരു മിനി ലാലൂരാക്കി മാറ്റിയ ബിജെപി ഭരണസമിതിക്കെതിരെ അവിണിശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് പ്രിയൻ പെരിഞ്ചേരി അധ്യക്ഷനായി. ഡി.സി.സി ജന. സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ , ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സിജോ ജോർജ്, വൈസ് പ്രസിഡൻ്റുമാരായ കെ. പി അനൂപ്, സി .കെ നന്ദകുമാർ, വി ഐ ജോൺസൺ, നടുവിൽ രാജൻ,എം ആർ രാമകൃഷ്ണൻ, ചന്തു സുരേന്ദ്രൻ, മിഥുൻ രാസ്, എൻ ആർ ചന്ദ്രൻ, കെ ആർ ശ്രീനിവാസൻ, എ.ബി അനീഷ്, സി.കെ പങ്കജം, ഷീന ചന്ദ്രൻ, ജോയ് പയ്യപ്പിള്ളി, വി ആർ ജിനീഷ്, ലോമി എന്നിവർ പ്രസംഗിച്ചു . മേഖലയിലെ സ്ത്രീകൾ അടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കാളികളായി. പ്ലാസ്റ്റിക് കളക്ഷൻ സെൻറർ നിർമ്മിക്കുന്നതിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്നോട്ട് പോയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജോസ് വള്ളൂർ പറഞ്ഞു.

Related posts

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

Sudheer K

ഇരിങ്ങാലക്കുടയിൽ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ അറസ്റ്റിൽ

Sudheer K

എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4 തിയ്യതികളിൽ

Sudheer K

Leave a Comment

error: Content is protected !!