തൃപ്രയാർ : എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ ജനുവരി മൂന്ന്, നാല് തിയ്യതികളിൽ ആഘോഷിക്കും. മൂന്നാം തിയതി രാവിലെ വൈദീകൻ ജിൻ്റോ പെരെപ്പാടൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനക്കു ശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. തിരുനാൾ ദിനമായ നാലിന് രാവിലെ 10 ന് ആഘോഷമായ പാട്ടുകുർബ്ബാനക്ക് വൈദീകൻ സെൻ ജോമാളിയേക്കൽ കൂനൻനേതൃത്വംനൽകും. വൈകുന്നേരം തിരുനാൾ പ്രദക്ഷിണം, ലൈറ്റ് ആൻ്റ് സൗണ്ട് ഷോ എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ ഫാ. ജിബിൻ നായത്തോടൻ, ടി. ജെ. ടോണി, കെ.എം.ഡി ജോൺസൻ , ബെന്നി ആലപ്പാട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
