News One Thrissur
Updates

തൃപ്രയാർ ഏകാദശി ആഘോഷിച്ചു.

തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഭക്തി നിർഭരമായി ആഘോഷിച്ചു. രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പിൽ 25 ആനകൾ അണിനിരന്നു. ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരുടെ പഞ്ചാരി മേളം അകമ്പടിയായി. കൊമ്പൻ പഴയന്നൂർ ശിവരാമൻ തിടമ്പേറ്റി .ഉച്ചക്ക് കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വര കച്ചേരി അരങ്ങേറി. മണലൂർ ഗോപിനാഥിൻ്റെ ഓട്ടൻ തുള്ളൻ നടന്നു. വൈകീട്ട് മൂന്നിന്ന് കാഴ്ചശീവേലിയിൽ 14ആനകൾ അണിനിരന്നു ചിറക്കൽ കാളിദാസൻ തിടമ്പേറ്റി . പെരുവനം പ്രകാശൻ മാരാരുടെ ധ്രുവമേളംഅകമ്പടിയായി. കിഴക്കേ നടപ്പുരയിൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ പാഠകം’ സന്ധ്യക്ക് ദീപാരാധനക്കു ശേഷം പഞ്ചവാദ്യം, സ്പെഷൽ നാഗസ്വരം .നൃത്താ ജ്ഞലി , രാത്രി വിളക്കിന്നെഴുന്നള്ളിപ്പ് എന്നിവയും നടന്നു. ചൊവ്വാഴ്ചരാവിലെ ചോറ്റാനിക്കര നന്ദപ്പമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം തുടർന്ന് ദ്വാദശിപ്പണ സമർപ്പണത്തോടെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാവും

Related posts

വലപ്പാട് രണ്ട് യുവതികളെ കാപ്പ ചുമത്തി നാടു കടത്തി

Sudheer K

കുടിവെള്ള പൈപ്പ് മാറ്റൽ: കൈപമംഗലം പള്ളിനടയിലും ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു

Sudheer K

ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!