News One Thrissur
Updates

കാഞ്ഞാണിയിൽ യുവാവിനെ തോക്കുചൂണ്ടി ആക്രമിച്ച പ്രതി അറസ്റ്റിൽ.

അന്തിക്കാട് : കാർ കുറുകെ നിർത്തിയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് തോക്കുചൂണ്ടി വധഭീഷണി മുഴക്കിയ വധശ്രമ കേസിലും കവർച്ച കേസിലും പ്രതിയായ യുവാവ് അറസ്റ്റിൽ. തൃപ്രയാർ പട്ടത്ത് വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ആകാശ് ബാബുവിനെ (19) യാണ് തൃശൂർ റൂറൽ പൊലീസ് അന്വേഷണ സംഘം പിടികൂടിയത് .ഈ മാസം 12 ന് രാത്രി 8.50 ഓടെ കാഞ്ഞാണി സിംല ബാറിന് മുൻവശം വെച്ച് നടന്നു വന്നിരുന്ന കാഞ്ഞാണി സ്വദേശി പൊറത്തൂർ വീട്ടിൽ ലിയോ ( 28 ) എന്നയാൾക്ക് നേരെയാണ് തോക്ക് ചൂണ്ടിയത്. ഇയാൾ നടന്നു വരുമ്പോൾ തടസമാകും വിധം ആകാശ് കാർ കുറുകെ നിർത്തി . ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കാറിന്റെ ഡ്രൈവർ ആയ പ്രതി ആകാശ് ബാബു കാറിൽ നിന്നും ഇറങ്ങി വന്നു ലിയോയെ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് കാറിന്റെ ഉള്ളിൽ നിന്നും തോക്ക് എടുത്ത് ചൂണ്ടി നിന്നെ തീർത്തു കളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കെതിരെ ലിയോ യുടെ പരാതിയിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ആയുധ നിയമ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്യുകയും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പുതുക്കാടു നിന്നും പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെത്തു.
ആകാശ് ബാബു ചാലക്കുടി, വാടാനപ്പള്ളി , കാട്ടൂർ, കൈപ്പമംഗലം പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസിലും മൂന്ന് അടിപിടി കേസും ഒരു മോഷണകേസും ഒരു കവർച്ചാ കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് സി.ഐ. കേഴ്സൻ വി .മാർക്കോസ് , എസ്. ഐ.സുബിന്ദ് , എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തൃശൂരിൽ 17കാരന് മദ്യം നൽകി; ബാറുടമക്കെതിരെ പോലീസ് കേസ്

Sudheer K

ഏങ്ങണ്ടിയൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

Sudheer K

സ്വകാര്യ ബസ് സമരം പിന്‍വലിച്ച് ബസ് ഉടമകള്‍

Sudheer K

Leave a Comment

error: Content is protected !!