News One Thrissur
Updates

തൃശൂരിൽ 17കാരന് മദ്യം നൽകി; ബാറുടമക്കെതിരെ പോലീസ് കേസ്

തൃശൂർ: 17 കാരന് മദ്യം നൽകിയ ബാറിനെതിരെ പോലീസ് കേസ്:മണ്ണുത്തിയിലെ മയൂര ബാറിന്റെ ഉടമയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയ്ക്ക് 17കാരനും കൊഴുക്കുള്ളിയിലെ മറ്റൊരു സുഹൃത്തും കൂടി ബാറിൽ മദ്യപിക്കാൻ എത്തി. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ 17കാരൻ മണ്ണുത്തി പോലീസിൽ എത്തി പരാതിപ്പെടുകയായിരുന്നു. പോലീസ് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന് മനസ്സിലായത്. ഇതോടെയാണ് ബാർ ഉടമയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ 17 കാരന്റെ അമ്മയുടെ പരാതിയിലാണ് ബാർ ഉടമയ്ക്കെതിരെ കേസെടുത്തു. ഉന്തും തള്ളും ഉണ്ടായ സംഭവത്തിൽ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

ശിവരാമൻ അന്തരിച്ചു.

Sudheer K

സോമൻ അന്തരിച്ചു.

Sudheer K

ഒക്ടോബറിലെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ചു.

Sudheer K

Leave a Comment

error: Content is protected !!