News One Thrissur
Updates

തളിക്കുളത്ത് വോട്ടർമാർക്ക് നന്ദിയോടൊപ്പം സ്ഥാനാർഥിയുടെ വക പാഷൻ ഫ്രൂട്ട് ചെടിയും

തളിക്കുളം: വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് നന്ദി സൂചകമായി സ്ഥാനാർഥിയുടെ വക പാഷൻ ഫ്രൂട്ട് തൈകളും.

തളിക്കുളം 14-ാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കൂടിയായ പി.എസ്. സുൽഫിക്കർ ആണ് വീടുകളിൽ ചെടിയുമായി എത്തിയത്. ഇന്നലെയും ഇന്നുമായി മുഴുവൻ വീടുകളിലും പാഷൻ ഫ്രൂട്ട് തൈ നേരിട്ട് എത്തിക്കുവാനാണ് സ്ഥാനാർത്ഥിയുടെ പദ്ധതി.
വാർഡിൽ പോൾ ചെയ്ത 1099 വോട്ടിൽ 711 വോട്ടും, 5 പോസ്റ്റൽ വോട്ടിൽ 5 ഉം നേടി 397 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുൽഫിക്കർ വിജയിച്ചത്.

2015 ൽ വിജയിച്ചപ്പോഴും നന്ദിയായി സുൽഫിക്കർ വീടുകളിൽ പച്ചക്കറി തൈ നൽകിയിരുന്നു.
വാർഡിൽ പരിസ്ഥിതി സംരക്ഷണത്തിനും, ജൈവ പച്ചക്കറി കൃഷിക്കും പ്രോത്സാഹനം നൽകിയും വാർഡ് മെമ്പർ എന്ന നിലയിൽ ശ്രദ്ധേയനായ പ്രവർത്തനം നടത്തിയിരുന്നു.
മുൻ എംപി ടി.എൻ. പ്രതാപന്റെ വാർഡ് അംഗമായ സുൽഫിക്കർ വാർഡിനെ ക്ളീൻ ആൻഡ് ഗ്രീൻ വില്ലേജ് എന്ന ആശയം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു.
ജനുവരി 1 ന് വാർഡിലെ മുഴുവൻ വീടുകളിലേക്കും ഹൈബ്രീഡ് പച്ചക്കറി കറി തൈ വിതരണം ചെയ്യുമെന്നും സുൽഫിക്കർ പറഞ്ഞു.

Related posts

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു.

Sudheer K

തൃപ്രയാർ നാടക വിരുന്ന്: സോവനീർ പുറത്തിറക്കി.

Sudheer K

പാത്തുമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!