വാടാനപ്പള്ളി : ദേശീയപാത 66ൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7:15 നായിരുന്നു അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രകാശൻ മരിച്ചു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം എങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
