News One Thrissur
Updates

നവ മണലൂർ സൃഷടിക്കുകയാണ് ലക്ഷ്യം – പ്രൊഫ.സി രവീന്ദ്രനാഥ്

എളവള്ളി:നവ മണലൂർ സൃഷടിക്കുകയാണ് ലക്ഷ്യമെന്ന് മണലൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രൊഫ.സി രവീന്ദ്രനാഥ്. എൽ ഡി എഫ് വികസന സങ്കൽപ്പമായ നവകേരളത്തിൻ്റെ മാതൃകയിൽ ‘നവ മണലൂർ’ സൃഷടിക്കുകയാണ് ലക്ഷ്യമെന്ന് മണലൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. സുസ്ഥിര വികസനത്തിനാണ് പ്രഥമ പരിഗണന. അതിൻ്റെ ഭാഗമായി കാർഷിക മേഖല, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്കും മുൻഗണന നൽകുന്ന വികസനത്തിനാണ് ലക്ഷ്യം വെക്കുന്നത്. പാശ്ചാത്തല വികസനവും ഗ്രാമീണ റോഡിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കലും പ്രഥമ പരിഗണന നൽകുന്നു. മണലൂർ മണ്ഡലത്തെ ‘കാർബൺ ന്യൂട്രോൺ’ മണ്ഡലമാക്കി മാറ്റുക എന്നതും ലക്ഷ്യമാണ്. മനുഷ്യവിഭവികസനം ലക്ഷ്യം വെക്കുന്ന നവീന പദ്ധതികൾക്കും ഇതിലുടെ രൂപം നൽകുമെന്നും സ്ഥാനാർത്ഥി രവീന്ദ്രൻ മാഷ് പറഞ്ഞു.

2016 – മുതൽ കേരളം ഭരിക്കുന്ന പിണറായി വിജയൻ നേതൄത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമസ്ത മേഖലയിലും നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മണലൂർ നിയോജക മണ്ഡലത്തിലും മുൻപൊരിക്കലും ഇല്ലാത്ത രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ തൈക്കാട് മേഖല, കണ്ടാണശ്ശേരി, ചൂണ്ടൽ, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, വാടാനപ്പള്ളി, മണലൂർ, അരിമ്പൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന പടിഞ്ഞാറ് തീരപ്രദേശം മുതൽ കിഴക്ക് മലയടിവാരം വരെ പരന്നുകിടക്കുന്ന ജില്ലയിലെ തന്നെ വലിയ മണ്ഡലത്തിൽ വലിയ ഒരു വികസന മാതൃകയാണ് കഴിഞ്ഞ് 10 വർഷം കൊണ്ട് മുരളി പെരുനെല്ലി എം.എൽ.എ. യുടെ നേതൄത്വത്തിൽ നടപ്പിലാക്കാനായത്.

കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പ – കോവിഡ് മഹാമാരികൾ, പ്രളയം തുടങ്ങിയ കാലവർഷ കെടുതികൾ എന്നിവ മറ്റു മേഖലകളെ പോലെ നമ്മുടെ പ്രദേശത്തേയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടാക്കിയിട്ടുണ്ട്. എന്നാലും ഭൂരിഭാഗം ഒരു ഗ്രാമീണ മേഖല എന്ന നിലയിൽ, ഇവിടെ അധിവസിക്കുന്ന കൄഷിക്കാർ, കർഷക തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, പ്രവാസികൾ, ചെറുകിട കച്ചവടക്കാർ, ബസ് – ഓട്ടോ – – ടാക്സി തൊഴിലാളികൾ, മൺപാത്ര – കരകൗശല നിർമ്മാണ തൊഴിലാളികൾ, പരമ്പരാഗത – കുടിൽ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ സമസ്ഥ മേഖലകളിലുമുള്ളവർക്ക് വികസനത്തിന്റെ വിവിധ തലങ്ങൾ ദർശിക്കാനാവുന്നതരത്തിൽ ഇടപെട്ട് നല്ല ഒരു മുന്നേറ്റം നടത്താൻ നമുക്കായിട്ടുണ്ട്.

മണലൂർ നിയോജക മണ്ഡലത്തിലെ ഒട്ടു മിക്ക പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡിന് കിഫ്ബിയിൽ നിന്നും തുക അനുവദിച്ച് പൂർത്തീകരിച്ചു. ചൂണ്ടൽ, കേച്ചേരി പാലത്തിന്റെ പണികൾ പൂർത്തീകരിച്ചു. താമരപ്പുള്ളി ചൊവ്വല്ലൂർപടി റോഡ് 8 കോടി രൂപ വകയിരുത്തി പ്രവൄത്തി പൂർത്തീകരിച്ചു. 2016 – ൽ കുളത്തിന് സമാനമായി കിടന്നിരുന്ന പുവ്വത്തൂർ മുതൽ കടാന്തോട് വരെയുള്ള റോഡ് ആദ്യഘട്ടത്തിൽ തന്നെ പൂർത്തീകരിക്കാനായിട്ടുണ്ട്. അന്നകര കോക്കൂർ വാക മറ്റം റോഡിന് ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തി ആദ്യഘട്ടമായി മറ്റം മുതൽ വാക വരെയുള്ള റോഡ് (3.93 കോടി) പ്രവൄത്തി പൂർത്തീകരിച്ചു. ശേഷിക്കുന്ന ഭാഗം പൊതുമരാമത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ച് ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയാണ്. പാവറട്ടി ചിറ്റാട്ടുകര റോഡ്, മറ്റം കേച്ചേരി റോഡ് (5 കോടി), ആളൂർ വെട്ടുകാട് ചൂണ്ടൽ ആശുപത്രി റോഡ് (3 കോടി) തുടങ്ങിയ റോഡുകളുടെ പണികളും പൂർത്തീകരിച്ചു കഴിഞ്ഞു. അമൄത് കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് പൊളിച്ച തൄപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിന്റെ പണി 2 റീച്ച് പൂർത്തിയായി. ശേഷിക്കുന്ന ഭാഗം അവസാന ഘട്ടത്തിലാണ്. സംസ്ഥാന ബഡ്ജറ്റിൽ 2 കോടിയും എം.എൽ.എ. ആസ്തി വികസന പദ്ധതിയിൽ നിന്നും 73 ലക്ഷം രൂപയും അനുവദിച്ച വെളുത്തൂർ വിളക്കുമാടം റോഡ് നവീകരണ പ്രവൄത്തിയും പൂർത്തീകരിച്ചു. കണ്ണോത്ത് – പുല്ല റോഡ് – മണലൂർ മണ്ഡലത്തിൽ പെടുന്ന പ്രസ്തുത റോഡിന്റെ മുഴുവൻ ഭാഗവും പണികഴിഞ്ഞതു കൂടാതെ തൃശൂർ മണ്ഡലത്തിപ്പെട്ട ഭാഗത്തിനായി 14 കോടി രൂപ അനുവദിച്ച് ആദ്യഘട്ട പ്രവൄത്തി പൂർത്തീകരണ ഘട്ടത്തിലാണ്. പാവറട്ടി സെന്റർ നവീകരണത്തിനായി 2.72 കോടി രൂപ അനുവദിച്ച് പ്രവൄത്തി പൂർത്തീകരണഘട്ടത്തിലാണ്. ആസ്തി വികസന പദ്ധതിയിൽ നിന്നും പ്രാദേശിക വികസന നിധിയിൽ നിന്നും തുക വകയിരുത്തികൊണ്ടും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും അതുപോലെ ഫ്ലഡ്, ആർ.കെ.ഐ. തുടങ്ങിയ ഫണ്ടുകളും പ്രയോജനപ്പെടുത്തികൊണ്ട് പരമാവധി പ്രാദേശിക റോഡുകൾ നവീകരിക്കാനായിട്ടുണ്ട്.

പരപ്പുഴ പാലം 3.2 കോടി ചിലവഴിച്ച് പൂർത്തീകരിച്ചു. വാടാനപ്പള്ളി സബ് റജിസ്ട്രാർ ഓഫീസിന് റെക്കോർഡ് റൂം (34 ലക്ഷം) പൂർത്തീകരിച്ചു. ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിന് സിവിലും മെക്കാനിക്കും പ്രവൄത്തികൾ പൂർത്തീകരണ ഘട്ടത്തിലാണ്. സിവിൽ ഏകദേശം 2 കോടിയും മെക്കാനിക്കൽ ഏകദേശം 3 കോടിയുമാണ്.

കേരളത്തിലെ പൊതു ആരോഗ്യ മേഖലയെ ഉയർത്തുന്നതിനുവേണ്ടി മാതൄകാപരമായി സർക്കാർ അനുവദിച്ച തുക കൂടാതെ എം.എൽ.എ. ഫണ്ടുകൂടി ഉപയോഗിച്ച് മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. എളവള്ളി, കണ്ടാണശ്ശേരി, അരിമ്പൂർ, തൈക്കാട്, പാടൂർ കേന്ദ്രങ്ങളിൽ പുതിയ കെട്ടിടങ്ങൾക്ക് തുകയനുവദിച്ച് പൂർത്തീകരിച്ചു. മുല്ലശ്ശേരി – തൄത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും എം.എൽ.എ. ഫണ്ടും ഉപയോഗിച്ച് നിരവധി വികസനപ്രവർത്തനങ്ങൾ നടത്തി. ഫുള്ളി ഓട്ടോമാറ്റിക് അനലൈസറുകൾ, ഡിജിറ്റൽ എക്സ്റെകൾ, ജനറേറ്ററുകൾ, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ആംബുലൻസ് എന്നിവ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ചു. ആസ്തിവികസന പദ്ധതിയിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് വാടാനപ്പള്ളി കുട്ടമുഖം, മണലൂർ, വാക, അരിമ്പൂർ സബ് സെന്ററുകൾകക്ക് തുകയനുവദിച്ച് പുതിയ കെട്ടിടങ്ങളുടെ പ്രവൄത്തി പൂർത്തീകരിച്ചു. മുല്ലശ്ശേരി ആയുർവ്വേദ ആശുപത്രിയിൽ പഞ്ചകർമ്മ കേന്ദ്രം പൂർത്തീകരിച്ചു. കിടത്തി ചികിൽസക്കാവശ്യമായ കെട്ടിടത്തിന് 3 കോടി വകയിരുത്തി 20% അനുവദിച്ചു. ചുരുക്കത്തിൽ മണ്ഡലത്തിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളെല്ലാം വലിയ വികസനത്തിലൂടെ ജനങ്ങളുടെ വലിയ ആശ്വാസകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

വിദ്യാഭ്യാസമേഖലയിൽ എടുത്തുപറയാവുന്ന വികസനപ്രവർത്തനങ്ങൾ നടക്കുന്നു. മണ്ഡലത്തിൽ രണ്ടു ഹയർ സെക്കണ്ടറി സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ പ്രവൃത്തി അവാസാനഘട്ടത്തിലാണ്. 5.17 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള മുല്ലശ്ശേരി ഗവ: ഹയർസെക്കണ്ടറിസ്കൂളിനും 6 കോടി ചിലവഴിച്ച് പ്രൊഫസർ. ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ മെമ്മോറിയൽ സ്കൂളിനും പുതിയ കെട്ടിടം നിർമ്മിച്ചു. മണലൂർ ഐ.ടി.ഐ.ക്ക് രണ്ട് കോടി നാൽപത് ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടുള്ള കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. എളവള്ളി ഗവ: ഹയർസെക്കണ്ടറിസ്കൂളിന് ആസ്തി വികസന പദ്ധതിയിൽ നിന്നും 1.15 കോടിയനുവദിച്ച് പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. രണ്ടാം ഘട്ടം നവകേരള സദസ് പദ്ധതിയിൽ നിന്നും 3 കോടി അനുവദിച്ച് പണിയാരംഭിച്ചു.

അന്നകര ജി.എൽ.പി., കാക്കശ്ശേരി ജി.എൽ.പി, കേച്ചേരി ജി.എൽ.പി, പെരുവല്ലൂർ ജി.യു.പി. സ്കൂളിന് അടുക്കള, വാടനപ്പള്ളി ഫിഷറീസ് സ്കൂൾ കെട്ടിടം, മണലൂർ ജി.എച്ച്.എസ്. എന്നിവക്ക് തുക വകയിരുത്തി പൂർത്തീകരിച്ചു. പെരുവല്ലൂർ ജി.യു.പി. സ്കൂളിന് പുതിയ കെട്ടിടത്തിന് തുക അനുവദിച്ച് പണിയാരംഭിച്ചു. മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഹൈടെക് – സ്മാർട്ട് ക്ലാസ് റൂമുകൾ , ലാപ്ടോപ്പുകൾ, പ്രിന്ററുകൾ എന്നിവ നൽകി. സ്കൂളുകളിൽ അടിക്കളകളും ടോയ്ലറ്റുകളും അനുവദിച്ചു. അപേക്ഷിച്ച വായനശാലകൾക്ക് പുതിയകെട്ടിടങ്ങളും വായനശാലകളുടെ മുകൾ നിലയിൽ ട്രസ് വർക്കുകളും കമ്പ്യൂട്ടറുകളും സൌണ്ട് സിസ്റ്റങ്ങളും പ്രൊജക്ടുകളും പുസ്തകങ്ങളും അനുവദിച്ചു.

പാവറട്ടി-കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾ, എളവള്ളി കോൺഫറൻസ് ഹാൾ, അരിമ്പൂർ കമ്മ്യൂണിറ്റിഹാൾ എന്നിവയുടെ പ്രവൄത്തികൾ പൂർത്തീകരിച്ചു. 4 കോടി വകയിരുത്തി മുല്ലശ്ശേരി മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു. ചൂണ്ടൽ പഞ്ചായത്ത് കെട്ടിടത്തിന് 10 കോടി വകയിരുത്തി 20% അനുവദിച്ച് ഡിസൈനിംഗിലാണ്. കണ്ടാണശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് 10 കോടി വകയിരുത്തി 20% അനുവദിച്ചു. വാടാനപ്പള്ളി പോലീസ് സ്റ്റേഷന് 2.56 കോടി രൂപയനുവദിച്ച് കെട്ടിടം 90% പൂർത്തീകരിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി പ്രകാരം എം.എൽ.എ. ഫണ്ടും കായിക വകുപ്പിന്റെ ഫണ്ടും 50 ലക്ഷം രൂപ വീതം അനുവദിച്ച് മുല്ലശ്ശേരി പഞ്ചായത്ത് കളിസ്ഥലം ടെണ്ടർ നടപടിയിലാണ്. എളവള്ളി വാക കളിസ്ഥലത്തിന് 12 ലക്ഷം രൂപയുടെ ടെണ്ടർ നടപടികളിലാണ്. രണ്ടാം ഘട്ടമായി 4 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്നും വകയിരുത്തി 20% അനുവദിച്ചു.
ഏനാമാവ് നെഹ്റു പാർക്ക് നവീകരണത്തിന് ഒരു കോടി രൂപയനുവദിച്ച് പ്രവൃത്തി പൂർത്തീകരിച്ചു.

Related posts

അന്തിക്കാട് ചിറമുഖത്ത് അയ്യപ്പക്ഷേത്രത്തിൽ 46-ാം മത് ദേശവിളക്ക് ഭക്തി സാന്ദ്രമായി.

Sudheer K

മിന്നൽ ചുഴലി: തളിക്കുളം കൈതക്കലിലെ ബേക്കറിക്ക് നാശ നഷ്ടം.

Sudheer K

രാജലക്ഷ്മി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!