News One Thrissur
Updates

സംസ്ഥാന പാതയിൽ ബസ് തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരായ 2 പെയിൻ്റിങ്ങ് തൊഴിലാളികൾക്ക് പരിക്ക്.

എറവ്: ബസ് തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരായ 2 പെയിൻ്റിങ്ങ് തൊഴിലാളികൾക്ക് പരിക്ക്. പെയിൻ്റിൽ മുങ്ങിയ നിലയിലായ എറവ് സ്വദേശിയെ ബസുടമയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെ എട്ടരയോടെ തൃശൂർ – വാടാനപള്ളി സംസ്ഥാന പാതയിൽ എറവ് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു സംഭവം.

അഞ്ചാംകല്ലിൽ നിന്ന് പെയിൻ്റ് വാങ്ങി വാടാനപ്പള്ളിയിലെ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോയിരുന്ന എറവ് സ്വദേശികളായ ചെറുവത്തൂർ വീട്ടിൽ അനിഷാദ്, തെക്കൂട്ട് വീട്ടിൽ ശ്രീകുമാർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്കൂട്ടർ റോഡിലെ പാച്ച് ചെയ്ത ഭാഗത്ത് നിന്ന് ഒഴിവാക്കി എടുത്തപ്പോൾ പുറകിൽ വന്ന ബസിൽ തട്ടി ഇവർ റോഡിലേക്ക് വീഴുകയായിരുന്നു എന്ന് പറയുന്നു. കൈയ്യിലും കാലിലുമാണ് ഇവർക്ക് പരിക്ക്.

ഇവരുടെ കൈവശം ഉണ്ടായിരുന്ന ഇനാമൽ പെയിൻ്റ് പാത്രങ്ങൾ പൊട്ടി റോഡിലൊഴുകി. അനിഷാദിൻ്റെ ദേഹമാസകലം പെയിൻ്റിൽ മുങ്ങിയ നിലയിലായിരുന്നു. ബസ് നിർത്തിയ ശേഷം ബസുടമ എത്തി ഏറെ പണിപ്പെട്ട് കുറച്ച് ഭാഗം പെയിൻ്റ് തുടച്ചു മാറ്റിയെങ്കിലും കൂടുതൽ ഭാഗത്തും പെയിൻ്റ് മാറ്റാൻ കഴിയാത്ത നിലയിലായിരുന്നു.

രണ്ടു പേർക്കും പരിക്കേറ്റ സാഹചര്യത്തിൽ കൂടുതൽ കാത്തു നിൽക്കാതെ ആംബുലൻസിൽ ബസുടമ തന്നെ ഇവരെ തൃശൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

Related posts

വാടാനപ്പള്ളിയിലെ സിപിഎം നേതാവ് എ.എസ്. സബിത്ത് കോൺഗ്രസിൽ ചേർന്നു.

Sudheer K

ഏങ്ങണ്ടിയൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഏഴ് പേർ അറസ്റ്റിൽ

Sudheer K

പെരിങ്ങോട്ടുകരയിൽ പുതിയ പൊലീസ് സ്റ്റേഷൻ: ജനകീയ കൺവെൻഷൻ ജൂലൈ 12 ന്

Sudheer K

Leave a Comment

error: Content is protected !!