News One Thrissur
Updates

പെരിങ്ങോട്ടുകരയിൽ പുതിയ പൊലീസ് സ്റ്റേഷൻ: ജനകീയ കൺവെൻഷൻ ജൂലൈ 12 ന്

പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകരയിൽ നിലവിലുള്ള ഔട്ട് പോസ്റ്റ് വിപുലീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കണമെന്ന്
ആവശ്യപ്പെട്ട് ഞായറാഴ്ച വിപുലമായ കൺവെൻഷൻ നടത്തുമെന്ന് ഗീതഗോപി എം എൽ എ പത്രസമ്മേളനത്തിൽ അറിയിച്ചു. പെരിങ്ങോട്ടുക്കര സോമശേഖര ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ജനകീയകൺവെൻ പ്രൊഫ.സി രവീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഗീതഗോപി എം എൽ എ അധ്യക്ഷയാകും.
താന്ന്യം, ചാഴൂർ, അന്തിക്കാട്, മണലൂർ, അരിമ്പൂർ എന്നീ അഞ്ച് പഞ്ചായത്തുകളിൽ 16 വില്ലേജുകളിലായി വിപുലമായ പ്രവർത്തന പരിധിയുള്ള അന്തിക്കാട് പോലീസ് സ്റ്റേഷൻ പ്രവർത്തന ബാഹുല്യം കൊണ്ടുംകുറ്റകൃത്യങ്ങളുടെ
എണ്ണംകൊണ്ടുംവിഭജിക്കപ്പെടേണ്ട സാഹചര്യത്തിൽ പെരിങ്ങോട്ടുക്കരയിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കണമെന്നാവശ്യമുയർത്തിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത് . ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകി കുറ്റകൃത്യങ്ങൾ തടഞ്ഞ് ക്രമസമാധാന പരിപാലനം കാത്തുസൂക്ഷിക്കുന്നതിൽ പോലീസ് സേനക്ക് സുപ്രധാനമായ പങ്കാണ് നിർവ്വഹിയ്ക്കാനുണ്ട്.
പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ എന്ന ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം നേടിയെടുക്കാൻ രാഷ്ട്രീയ ഭേദങ്ങളില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.പുതിയ സ്റ്റേഷൻ വേണമെന്ന ആവശ്യം ജനപ്രതിനിധികൾ വഴിയും ഇ-മെയിൽ വഴിയും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യംയാഥാർഥ്യമാകണമെങ്കിൽ ശക്തവും കൃത്യവുമായ തുടർനടപടികൾ അനിവാര്യമാണ്. ഇതിനായി നാട്ടുകാരും, ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, , പ്രൈവറ്റ് മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരി-വ്യവസായി പ്രതിനിധികളും, വായനശാല പ്രതിനിധികളും, ക്ലബ് ഭാരവാഹികളും, സാമൂഹിക സാംസ്കാരിക നായകരും അടങ്ങുന്ന ഒരു ജനകീയ കമ്മിറ്റിക്ക് രൂപം കൊടുക്കേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങളുടെ പ്രാഥമിക ആലോചനാ യോഗം നടന്നതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 12 ഞായറാഴ്ച്ച വിപുലമായ ജനകീയ കൺവെൻഷൻ ചേരുന്നതെന്നും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. കൺവെൻഷന് മുന്നോടിയായി
അന്നേ ദിവസം ഉച്ചക്ക് 2 ന് താന്ന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മ രൂപീകരണവും, ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. തുടർന്ന് കിഴുപ്പിള്ളിക്കര നളന്ദ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റ് ലഹരിക്കെതിരെ ഫ്ലാഷ് മൊബ്, സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ നടക്കും.
പ്രസ്തുത കൺവെൻഷനിൽ പ്രദേശ വാസികളായ മുഴുവൻ ആളുകളും പങ്കെടുക്കണമെന്നും സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. എംഎൽക്ക് പുറമെ സംഘാടക സമിതി ചെയർമാൻ കെ പി സന്ദീപ്, കൺവീനർ എൻ എ പീതാംബരൻ, അന്തിക്കാട് പൊലീസ് ജനമൈത്രി സമിതി പ്രസിഡൻ്റ് അബ്ബാസ് വീരാവുണ്ണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

മൂന്നുപീടികയിൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

എടമുട്ടത്ത് ചിന്തുപാട്ട് പാടി ചിരാത് കത്തിച്ച് സംസ്കാരസാഹിതിയുടെ ശബരിമല വിശ്വാസ സംരക്ഷണ പ്രതിഷേധം.

Sudheer K

ലോറൻസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!