News One Thrissur
Updates

വാടാനപ്പള്ളിയിലെ സിപിഎം നേതാവ് എ.എസ്. സബിത്ത് കോൺഗ്രസിൽ ചേർന്നു.

വാടാനപ്പള്ളി: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐയുടെ മുൻ നേതാവും, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ രണ്ട് തവണ അംഗമായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിക്കുകയും ചെയ്ത എ.എസ്. സബിത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ കുടുംബത്തോടൊപ്പം കണ്ണിയായി.

ദുർഭരണവും വഞ്ചനയും ദൂർത്തും
6 ലക്ഷം കോടി രൂപ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്ത എൽഡിഎഫ് ദുർഭരണത്തിൽ മനം നൊന്തും
കേരളത്തെ രക്ഷിക്കാൻ ഇനി യുഡിഎഫിന് മാത്രമേ കഴിയൂ എന്ന ആത്മവിശ്വാസവുമാണ് തന്നെ യുഡിഎഫിലേക്ക് എത്തിച്ചതെന്ന് സബിത്ത് പറഞ്ഞു.
പവർട്ടിയിൽ വെച്ച് നടന്ന മണലൂർ നിയോജക മണ്ഡലം പുതുയുഗ യാത്രയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എ.എസ്. സബിത്തിനെ അംഗത്വം നൽകി സ്വീകരിച്ചു.
എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി അംഗം സി.ഐ. സെബാസ്റ്റ്യൻ, മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ദീപൻ, ഡിസിസി ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ കെ.വി. സിജിത്ത്, വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എ. മുസ്തഫ എന്നിവർ പങ്കെടുത്തു
[5:51 PM, 2/19/2026] +91 90379 96442: രമ്യ അന്തരിച്ചു.

ചേർപ്പ് : വിളക്കത്തറ മോഹൻദാസിൻ്റെയും ശോഭനയുടെയും മകൾ രമ്യ (42) അന്തരിച്ചു. ഭർത്താവ്:മോഹൻദാസ്. മകൻ:ഋഷികേഷ്

Related posts

ആരോഗ്യ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വാടാനപ്പള്ളിയിൽ മുസ്‌ലിം ലീഗ് പ്രതിഷേധം

Sudheer K

വാടകക്ക് നൽകിയ കാർ തിരിച്ചു വാങ്ങാനെത്തിയ യുവാവിനെ കാറടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

Sudheer K

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി.

Sudheer K

Leave a Comment

error: Content is protected !!