News One Thrissur
Updates

മാങ്ങാട്ടുകര എയുപി സ്കൂളിൽ കിഡ്സ് ഫെസ്റ്റ്

പടിയം: മാങ്ങാട്ടുകര എയുപി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടത്തി. മണലൂർ, അന്തിക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികൾ പങ്കെടുത്തു. പെരിങ്ങോട്ടുകര ആവണേങ്ങാട്ട് കളരിയിലെ അഡ്വ. എ യു രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എം ആർ രാജീവ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീനാനന്ദൻ വിശിഷ്ടാതിഥി ആയി. ചടങ്ങിൽ അങ്കണവാടി ടീച്ചർമാരെയും ഹെൽപ്പർമാരെയും അനുമോദിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക ടീച്ചർ, വാർഡ് മെമ്പർ മിനി ചന്ദ്രൻ, എം പി ടി എ പ്രസിഡന്റ് സ്മിത മണികണ്ഠൻ, ഉഷ കുമാരി ടീച്ചർ, കെ എസ് സ്വപ്ന ടീച്ചർ എന്നിവർ സംസാരിച്ചു. പ്രധാന പ്രധാനധ്യാപിക കെ.എസ്. സിമി സമ്മാന വിതരണം നടത്തി. തുടർന്ന് അങ്കണവാടി കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Related posts

കൊച്ചുത്രേസ്യ അന്തരിച്ചു

Sudheer K

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

Sudheer K

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!