അന്തിക്കാട്: പ്രാദേശിക കേബിൾ ഉടമയും കണ്ടശ്ശാംകടവ് എൻവിടിവി പ്രാദേശിക ചാനൽ സിഒയും ആയ ഷിബു മേനോത്തുപറമ്പിലിനെ പെരിങ്ങോട്ടുകര കെഎസ്ഇബി ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി പരാതി. പെരിങ്ങോട്ടുകര മേഖലയിൽ യാതൊരുവിധ അറിയിപ്പും ഇല്ലാതെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിൻ്റെ പേരിൽ ഏഷ്യനെറ്റ് കേബിളുകൾ മുറിച്ചിട്ടത് സംബന്ധിച്ച് ശനിയാഴ്ച രാവിലെ അന്വേഷിക്കാനെത്തിയപ്പോഴാണ് കെഎസ്ഇബി ഓവർസീയർ മർദ്ദിച്ചതെന്ന് പോലിസിന് നൽകിയ പരാതിയിൽ പറയുന്നു. കൈതണ്ടയിൽ മുറിവും ശരീരത്തിൽ മർദ്ദനവുമേറ്റ ഷിബു അന്തിക്കാട് ഗവ. ഹോസ്പിറ്റലിൽ ചികിത്സതേടി.
previous post
