News One Thrissur
Updates

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

അന്തിക്കാട്: തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും തലയടിച്ച് റോഡിൽ വീണ് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ സെയ്തുമുഹമ്മദിൻ്റെ ഭാര്യ സുഹറ (74) ആണ് മരിച്ചത്. ബുധനാഴ്ച പകൽ 12.30 ഓടെ മുറ്റിച്ചൂർ കല്ലാറ്റ്പ്പുഴ ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം.
പേരകുട്ടിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ പിറകിലൂടെ എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിടുകയും സുഹറ റോഡരികിലെ കല്ലിൽ തലയടിച്ച് വീഴുകയുമായിരുന്നു. ഉടൻ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ് മുറ്റിച്ചൂർ ജുമാമസ്ജിദിൽ ഖബറടക്കും.
മക്കൾ: അബ്ദുൾ സമദ്, ഷക്കീർ, ഷഫീർ, മരുമക്കൾ: ഐഷാബി, നെസീമ, ഖമറുന്നീസ.

Related posts

ഉപരാഷ്ട്രപതിക്ക് ഗുരുവായൂരിൽ ഊഷ്മള സ്വീകരണം

Sudheer K

മുഹമ്മദ് അന്തരിച്ചു

Sudheer K

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: സുജിത്തിന്റെ കൂടെ സര്‍ക്കാര്‍ നില്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി

Sudheer K

Leave a Comment

error: Content is protected !!