News One Thrissur
Updates

കയ്‌പമംഗലത്ത് തനിച്ച് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കയ്‌പമംഗലം: പന്ത്രണ്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിൻ്റെ മകൻ ഷാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിനെത്തുടർന്ന് വീട്ടിൽ വന്നു നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. കയ്‌പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്

Related posts

പാറളത്ത് യുഡിഎഫിൻ്റെ വോട്ട് അസാധുവായി; എൻഡിഎ അധികാരം പിടിച്ചു

Sudheer K

പുലിപ്പേടിയിൽ മലക്കപ്പാറ; ആക്രമണത്തിനിരയായ നാലു വയസ്സുകാരൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.

Sudheer K

*പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ട അവസാന തിയതി ഇന്ന്

Sudheer K

Leave a Comment

error: Content is protected !!