News One Thrissur
Updates

കാക്കാതുരുത്തി റോഡിൽ ടാറിംഗ് ആരംഭിച്ചു: ഗതാഗത നിയന്ത്രണം

കയ്പമംഗലം: മൂന്നുപീടിക – പോട്ട സംസ്ഥാനപാതയിലെ കാക്കാതുരുത്തി – എടതിരിഞ്ഞി ഭാഗത്ത് റീ ടാറിംഗ് ആരംഭിച്ചു. എടതിരിഞ്ഞി പോസ്റ്റോഫീസ് ജങ്ഷൻ മുതൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം അതിർത്തിയായ കാക്കാത്തുരുത്തി പാലം വരെയാണ് ആദ്യഘട്ടയിൽ റീ ടാറിംഗ് നടത്തുന്നത്. ഇന്ന് രാവിലെ ആറ് മണി മുതൽ എടതിരിഞ്ഞി പോസ്റ്റോഫീസ് ജങ്ഷനിൽ നിന്നുമാണ് ടാറിംഗ് ആരംഭിച്ചത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് കാക്കാതുരുത്തി പാലം വരെയുള്ള പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറിംഗ് മൂലം ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ഇരുചക്രവാഹനങ്ങളും മാത്രമേ കടത്തിവിടുന്നുള്ളൂ, ദേശീയപാത 66 ൽ നിന്നും ഇരിങ്ങാലക്കുട ഭാഗത്തേയ്ക്ക് പോകേണ്ട മറ്റ് വാഹനങ്ങൾ മതിലകം പള്ളിവവളവിൽ നിന്നോ, എടമുട്ടം സെൻ്ററിൽ നിന്നോ കിഴക്കോട്ടുള്ള റോഡ് ഉപയോഗിക്കാവുന്നതാണ്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എടതിരിഞ്ഞി പോസ്റ്റോഫീസ് ജങ്ഷനിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ് പോകാവുന്നതാണ്. കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ പൈപ്പിടൽ നടക്കുന്നതിനാൽ ഇതുവഴിയും ഗതാഗതം ഇല്ല

Related posts

സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Sudheer K

നാട്ടികയിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

Sudheer K

ദേവകി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!