News One Thrissur
Updates

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിക്കും – സി.സി. മുകുന്ദൻ എംഎൽഎ

പഴുവിൽ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയ എംഎൽഎ സി.സി മുകന്ദനെ അനുമോദിച്ചു. കാരുണ്യ ഓഫീസ് പരിസരത്ത് ചേർന്ന അനുമോദന യോഗം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ പ്രൊഫ.കെ.യു അരുണൻ അധ്യക്ഷത വഹിച്ചു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് പ്രൊഫ.ടി.ആർ ഹാരി എന്നിവർ ചേർന്ന് എം എൽ എ യെ പൊന്നാട ചാർത്തി. ബ്ലോക്ക് മെമ്പർ കെ.രാമചന്ദ്രൻ , എൻ.ജി.ജയരാജ്, എ.ബി ജയപ്രകാശ്, പരമശിവൻ ചെള്ളി കാട്ടിൽ, സജീവൻ ഞാറ്റുവെട്ടി, ഇ.പി സൈമൺ, ഇവിഎൻ പ്രേംദാസ് തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ സ്വാഗതവും വാർഡംഗം എൻ എൻ ജോഷി നന്ദിയും പറഞ്ഞു

Related posts

മണലൂരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം.

Sudheer K

മണലൂരിൽ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും, സ്ഥാനാർത്ഥി സംഗമവും

Sudheer K

ബാ​ങ്കി​ലെ ലോക്കറിൽ കയ​റി കൂ​ടി​യ മൂ​ർ​ഖ​ൻ പാമ്പി​നെ പി​ടി​കൂ​ടി

Sudheer K

Leave a Comment

error: Content is protected !!