കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി വി. ജി അശോകൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.ബി ജയറാം മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, റോബിൻ വടക്കേത്തല, വാസു വളാഞ്ചേരി, ടോളി വിനീഷ്, പി. സ് ആനന്ദൻ, ബീന സേവിയർ, ജിൻസി തോമസ്, കവിതാ രാമചന്ദ്രൻ, സ്റ്റീഫൻ നീലങ്കാവിൽ,ജോസഫ് പള്ളി കുന്നത്ത്, ഇന്ദിര ഉത്തമൻ, കെ ജി ശശിധരൻ എന്നിവർ സംസാരിച്ചു.
previous post
