News One Thrissur
Updates

തളിക്കുളം ബ്ലോക്കിൽ 10 സംവരണ സീറ്റുകൾ നഷ്ടപ്പെട്ടു; ഉദ്യോഗസ്ഥരുടെ പിഴവ് മൂലമെന്ന് ആക്ഷേപം.

തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ സെൻസസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം അഞ്ച് പഞ്ചായത്തുകളിൽ 10 സംവരണ സീറ്റുകൾ നഷ്ടപ്പെട്ടതായി ദളിത് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടു ക്കുകയും സംവരണ ആനുകൂല്യം പുനർസ്ഥാപിക്കുന്നത് വരെ ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം നാട്ടിക, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ തദ്ദേശ തെരഞ്ഞെടുപ്പ് സംവരണ നറുക്കെടുപ്പ് നിർത്തിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പു വരെ തളിക്കുളം ബ്ലോക്കിലെ ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക , വലപ്പാട് എന്നീ പഞ്ചായത്തുകളിൽ മൂന്ന് വീതം സംവരണ സീറ്റ് ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥർ തെറ്റായ കണക്ക് രേഖപ്പെടുത്തിയത് മൂലം ഇത് ഒരു സീറ്റായി ചുരുങ്ങിയതായാണ് ആക്ഷേപം. 2025ൽ വന്നിരിക്കുന്ന വിജ്ഞാപനപ്രകാരം തളിക്കുളം ബ്ലോക്കിലെ അഞ്ച്‌ പഞ്ചായത്തുകളിലും വനിത പട്ടികജാതി സീറ്റുകൾ എടുത്തു കളഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. തെറ്റായ കണക്കുകൾ നൽകി അഞ്ച് പഞ്ചായത്തുകളിലെ 15 സംവരണ സീറ്റു കളിൽ 10 സീറ്റ് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു

വാർത്തസമ്മേളനത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.വി.ഷൈൻ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡ ലം കമ്മിറ്റി പ്രസിഡന്റ് രാനിഷ് കെ. രാമൻ, ദലിത് കോൺ ഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വി. സുകുമാരൻ, നാട്ടിക മണ്ഡലം യൂത്ത് കോ ൺഗ്രസ് വൈസ് പ്രസിഡന്റ് സി.ബി. അഭിഷക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related posts

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

Sudheer K

തളിക്കുളത്ത് ബ്ലോക്ക് ഓഫീസിലെ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു.

Sudheer K

ബദറുദ്ദീൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!