കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 10,820 രൂപ നൽകണം. ഇന്നലത്തെ വിലയേക്കാൾ 440 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. പവന് 90,000 എത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും സ്വർണവിലയിൽ കുറവ് സംഭവിച്ചിരിക്കുന്നത്.
