പാവറട്ടി: ഇസ്രയേൽ ഭീകരതക്കെതിരെ പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി പാവറട്ടിയിൽ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് നടത്തി. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി എസ് സംഗീത് ഉദ്ഘാടനം നിർവഹിച്ചു ഡി വൈ എഫ് ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് കെ സച്ചിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ആഷിക്ക് വലിയകത്ത് കെ യു സരിത എം എം മേഘ്ന വി ജി സുബ്രമണ്യൻ ബാബു ആന്റണി പി എസ് മിഥുൻ എന്നിവർ സംസാരിച്ചു
previous post
