News One Thrissur
Updates

കയ്പമംഗലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കയ്പമംഗലം: പള്ളിത്താനത്ത് രാസലഹരിയായ എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണന്ന് പോലീസ് പറഞ്ഞു. റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, ഡാൻസാഫ് ടീം അംഗങ്ങളായഎസ്.ഐ പ്രദീപ്, ജി.എ.എസ്.ഐ ലിജു, ജി.എസ്.സി.പി.ഒ മാരായ ബിജു, നിശാന്ത്, സുർജിത്ത് സാഗർ, കൈപ്പമംഗലം സ്റ്റേഷനിലെ എസ്.ഐ സജീഷ്, സി.പി.ഒ മാരായ ജോസഫ്, രജനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ആരോഗ്യ മന്ത്രിയുടെ രാജി: മണലൂരിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

Sudheer K

ദാക്ഷായണി അന്തരിച്ചു

Sudheer K

പുതുക്കാട് ഹോളിഡേ പാർക്ക്‌ ബാറിൽ സംഘർഷം: രണ്ട് പേർക്ക് പരിക്ക്, നാല് പ്രതികൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!