News One Thrissur
Updates

കണ്ടശ്ശാംകടവ് കേണ്ടസ് ക്ലബ് പ്രതിഭാസംഗമം നടത്തി.

കാഞ്ഞാണി : കലാ-സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് 65 വർഷമായി നിറഞ്ഞുനിൽക്കുന്ന കണ്ടശ്ശാംകടവ് കേണ്ടസ് ആർട്സ് ക്ലബ് പ്രതിഭാസംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ 130 ഓളം വിദ്യാർഥികളെയാണ് മെമൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചത്. പഠനത്തിൽ നൂറു ശതമാനം വിജയം നേടിയ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ , എസ് എച്ച്. ഓഫ് മേരീസ് കോൺവെൻ്റ് സ്കൂൾ, മണലൂർ ഗവ:ഹൈസ്ക്കൂൾ,കാരമുക്ക് എസ്.എൻ. ജി .എസ് എന്നീ സ്കൂളുകളേയും കലാ-കായിക പ്രതിഭകളേയും നാട്ടുകാരനും നാടിൻ്റെ അഭിമാനവുമായ കേണൽ ഡോ : പി. എസ്.ജെയിംസ്, ഗണിത ഗ്രന്ഥകാരൻ സി.എ. പോൾ മാസ്റ്റർ, രക്ഷാധികാരി എ.പി ജോസ് എന്നിവരേയുമാണ് ആദരിച്ചത്. പ്രതിഭാസംഗമം തൃശൂർ ഡി. ഇ. ഒ. രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുൻ എം.പി.ടി.എൻ. പ്രതാപൻ മുഖ്യതിഥിയായിരുന്നു. ക്ലബ് പ്രസിഡൻ്റ് ടി.പി തോമാസ് അധ്യക്ഷത വഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, ബീന കെ. മേനോൻ, ജിത പോൾ ജയന്തി. എസ്. മേനോൻ, ടെസി റോസ്, ജോൺസൺ പീറ്റർ, സെക്രട്ടറി സി.ടി. ആൻ്റോ കൺവീനർ ജോസഫ് പള്ളിക്കുന്നത്ത് വിനീഷ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു

Related posts

വലപ്പാട് പുത്തൻ പള്ളി മഹല്ല് വിദ്യാഭ്വാസ അവാർഡ് വിതരണം നടത്തി.

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

Sudheer K

അന്തിക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!