തൃപ്രയാർ: വലപ്പാട് പുത്തൻ പള്ളി മഹല്ല് കമ്മിറ്റിയുടെയും യു.എ.ഇ കൂട്ടായ്മയുടെയും നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.
പുത്തൻപള്ളി മദ്രസ ഹാളിൽ നടന്ന ചടങ്ങ് വലപ്പാട് എസ് എച്ച്.ഒ
കെ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മഹല്ല് ഖത്തീബ് റഫീഖ് ഖാസിമി പ്രാർത്ഥന നടത്തി. വൈസ് പ്രസിഡൻ്റ് എൻ.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർ എൻ.എ മാഹിൻ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി പി.ഐ നസീർ, ഉസ്താദ് ഷിഹാബുദ്ദീൻ റഹ്മാനി , പി.യു ഹുസൈൻ, വി.എം മുഹമ്മദ് ബഷീർ, ഷെരീഫ് പാണ്ടികശാല, പി. എം മുഹമ്മദ്, കെ.കെ ഹനീഫ, അബുതാലിഫ് , പി. എ ഷാജഹാൻ, കെ.എ. അയ്യൂബ്, സി.കെ ഷംസുദ്ദീൻ. ടി.എം സെക്കീർ, കെ.പി മുഹമ്മദാലി, പി.എസ് ഷഹീൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും, മദ്രസ്സ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അനുമോദനം സംഘടിപ്പിച്ചത്.
