അന്തിക്കാട്: കല്ലിടവഴി സ്വദേശി പള്ളത്തി വീട്ടിൽ കുഞ്ഞുകുട്ടൻ്റെ മകൻ പ്രമിൽകുമാർ (46) ബഹ്റൈനിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രിയിലാണ് മരണം. മനാമയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രമിൽ രാത്രി ജോലിക്ക് പോകാനൊരുങ്ങുന്നതിനിടയിൽ ബാത്ത്റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: കാർത്തിക. അമ്മ: ജാനകി. സഹോദരങ്ങൾ: പ്രീന, പ്രമോദ്.
previous post
