News One Thrissur
Updates

എടമുട്ടത്ത് 3 ലിറ്റർ ചാരായം പിടി കൂടി; ഒരാൾ അറസ്റ്റിൽ.

തൃപ്രയാർ: ഓണക്കാല സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3 ലീറ്റർ വാറ്റുചാരായവുമായി വലപ്പാട് എടമുട്ടം മാടാനി വീട്ടിൽ ഭാസ്കരനെ(54) വാടാനപ്പള്ളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ.ജോർജും സംഘവും അറസ്റ്റ് ചെയ്തു.

ഓണത്തിന് അധിക വിലയ്ക്ക് വിൽക്കാനായി സൂക്ഷിച്ച് ചാരായമാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറ‍ഞ്ഞു. എൻ.യു.ശിവൻ,സിവിൽ എക്സൈസ് ഓഫിസർമാരായ ബിബിൻ ചാക്കോ, അബിൽ ആന്റണി, റിന്റോ, വി.ജി.ഗിരീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

വീട്ടിൽക്കയറി യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sudheer K

സ്കൂൾ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

നിയുക്ത മണലൂർ എംഎൽഎ പ്രഫ.സി രവീന്ദ്രനാഥിന് സ്വീകരണം

Sudheer K

Leave a Comment

error: Content is protected !!