News One Thrissur
Updates

കാറും ആംബുലൻസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്.

കുന്നംകുളം: കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു. നാലുപേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ(89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.ആംബുലൻസിൽ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അമിത വേഗതയിലായിരുന്ന കാറ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയില്‍ നിന്നും എത്തിയ ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ ആംബുലൻസ് മറിഞ്ഞു. അപകടത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നതായും വിവരം. പരിക്കറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Related posts

ത്രേസ്യ അന്തരിച്ചു.

Sudheer K

ഓൺലൈൻ ട്രേഡിംഗ്: വലപ്പാട് സ്വദേശിയുടെ 54.44 ലക്ഷം തട്ടിയെടുത്ത കേസ്സിലെ കൂട്ടു പ്രതി ബാഗ്ലൂർ എയർപോർട്ടിൽ പിടിയിൽ.

Sudheer K

പ്രസേനൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!