News One Thrissur
Updates

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരമുക്ക് സ്വദേശി മരിച്ചു.

കാരമുക്ക്: കുർക്കഞ്ചേരിയിൽ രണ്ടുമാസം മുൻപ് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാരമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രം റോഡിൽ പുറത്തൂർ പള്ളിക്കുന്നത് സെബാസ്റ്റ്യൻ മകൻ ഷാജു(57)ആണ് മരിച്ചത്. നെടുപുഴയിലേക്ക് പോകുമ്പോൾ കൂർക്കഞ്ചേരിയിൽ വെച്ചായിരുന്നു അപകടം. തുടർന്ന് ഷാജു അബോധാവസ്ഥയിലാകുകയായിരുന്നു. തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

Related posts

അന്തിക്കാട്ടു കുളത്തിൽ കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങി.

Sudheer K

തളിക്കുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

പുത്തൻപീടികയിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!