News One Thrissur
Updates

ആരോഗ്യ മന്ത്രിയുടെ രാജി: തൃപ്രയാറിൽ ബിജെപി പ്രവർത്തകർ ശവമഞ്ചവുമായി പ്രതിഷേധ പ്രകടനം നടത്തി.

തൃപ്രയാർ: കേരളത്തിലെ ആരോഗ്യ മേഖലയെ താറുമാറാക്കിയ മന്ത്രി വീണാ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവപ്പെട്ടിയേന്തി കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് മന്ത്രി വീണാ ജോർജ്ജിൻ്റെ കോലം കത്തിച്ചു. ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പി. കൃഷണനുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റിനി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി ഷൈൻ നെടിയിരുപ്പിൽ, ടി. ജി.രതീഷ്, രശ്മി ഷിജോ, ജില്ല സെക്രട്ടറിമാരായ ഇ.പി. ഹരീഷ്, ഇ.പി. ത്സാൻസി, മണ്ഡലം ഭാരവാഹികളായ നിഷ പ്രവീൺ, ലാൽ ഊണുങ്ങൽ, എൻ എസ്. ഉണ്ണിമോൻ, കെ. ആർ. മോഹനൻ, സുനിൽ ദത്ത്, ഗോകുൽ കരിപ്പിള്ളി, അരുണഗിരി തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

അരിമ്പൂർ പള്ളി തിരുനാളിന് ഇന്ന് തുടക്കമാകും.

Sudheer K

ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

Sudheer K

എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!