അരിമ്പൂർ: സെന്റ് ആന്റണീസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഏപ്രിൽ 18,19 ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 18ന് കാലത്ത് ആറിന് ആഘോഷമായ പാട്ടുകുർബാനക്കു ശേഷം കൂട് തുറക്കൽ ചടങ്ങുകൾ നടക്കും. 19 ന് കാലത്ത് 5. 30നും 7.00 നും 8. 30 നും വിശുദ്ധ കുർബാന, 10.30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. ഫാ. ബാസ്റ്റിൻ പുന്നോലിപറമ്പിൽ തിരുനാൾ സന്ദേശം നൽകും.
വൈകിട്ട് 4.30ന് വിശുദ്ധരുടെ തിരുസുരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തുടർന്ന് വർണ്ണമഴയും ഉണ്ടായിരിക്കും. ഏപ്രിൽ 20 വൈകീട്ട് വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർത്ഥകേന്ദ്ര കോമ്പൗണ്ടിൽ കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിൻ്റെ തച്ചൻ നാടകം എന്നിവ നടക്കുമെന്ന്
സഹവികാരി ഫാ. ജോബിൻ ഐനിക്കൽ, ട്രസ്റ്റീമാരായ ആൻഡ്രൂസ് വാഴപ്പിള്ളി, ആൻ്റണി പൊൻമാണി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ഷാജു കൂത്തൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു
