ഗുരുവായൂർ: തൈക്കാട് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ചൊവല്ലൂർ കറുപ്പം വീട്ടിൽ അൻസാർ (24) നെയാണ് 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ചാവക്കാട് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ റിന്റോയും സംഘവും ചേർന്ന് തൈക്കാട് കെഎസ്ഇബി ഫീഡറിന് സമീപം റോഡരികിൽ നിന്നാണ് അൻസാറിനെ പിടികൂടിയത്. ഇയാൾ ഇതിനുമുമ്പു ഒന്നരക്കിലോ കഞ്ചാവ് കൈവശം കുറ്റത്തിന് 55 ദിവസം ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിൽ കഴിയുകയാണ്. തീരദേശ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാൾ. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ആളെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാമകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി.ആർ. .സുനിൽ, ബിജു എ.എൻ, അക്ഷയ്കുമാർ.എം എ, സജിത, എസ്.സിനി, അബ്ദുൽ റഫീഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
